സഊദിയില്‍ കൊവിഡ് മരണ നിരക്ക് വീണ്ടും കുറഞ്ഞു

    Posted on: October 22, 2020 11:41 pm | Last updated: October 22, 2020 at 11:41 pm

    ദമാം | സഊദിക്ക് ആശ്വാസമായി മരണ നിരക്കില്‍ വന്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 15 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍്ട്ട് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
    പുതുതായി 401 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്തോടെ ആകെ കേസുകളുടെ എണ്ണം 343,774 ആയി. ഇതില്‍ 330,181 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 96.04 ശതമാനമാണ്. 5,250 പേര്‍ക്ക് രാജ്യത്ത് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു.

    രാജ്യത്ത് ഇതിനകം 75,62,663 കൊവിഡ് ടെസ്റ്റുകളാണ് നടന്നത്. 24 മണിക്കൂറിനിടെ മദീനയില്‍ 55 കേസുകളാണ് റിപ്പോര്‍്് ചെയ്തത്. റിയാദ് 39,മക്ക 35 യാമ്പു 24,അല്‍ -ഹുഫൂഫ് 17,അല്‍ -മുബറസ് 16,അറാര്‍ 13, തുടങ്ങിയ 76 നഗരങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.