പതിനഞ്ച്കാരിക്ക് പീഡനം; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: October 22, 2020 9:03 am | Last updated: October 22, 2020 at 9:03 am

ലക്‌നോ | യുപിയിലെ റാംപുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കെമ്രിയിലാണ് സംഭവം.

വീട്ടുജോലിക്കായെത്തിയ തൊഴിലാഴികള്‍ വീട്ടുടമസ്ഥന്റെ പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്