Connect with us

Techno

ഗൂഗ്ള്‍ ഡ്രൈവ് പെര്‍മിഷന്‍ ഇനി ഇ മെയില്‍ വഴി

Published

|

Last Updated

ന്യൂയോര്‍ക്ക് | ഡ്രൈവ് ഫയലുകള്‍ ലഭിക്കാനുള്ള പെര്‍മിഷന്‍ ഇനി ഇ മെയില്‍ വഴി നേരിട്ട് ലഭിക്കുന്ന തരത്തില്‍ സംവിധാനമൊരുക്കി ഗൂഗ്ള്‍. ഡ്രൈവ് ഫയലുകള്‍ ലഭിക്കാനുള്ള അഭ്യര്‍ഥന ഇമെയിലിലൂടെ അയച്ചാല്‍ ആക്‌സസ് ലെവല്‍ തിരഞ്ഞെടുത്ത് ഇമെയിലിലൂടെ തന്നെ ആക്‌സസ് സാധ്യമാകും. അതായത് പ്രത്യേകം മെസ്സേജ് അയക്കുകയോ മറ്റൊരു ടാബ് തുറക്കുകയോ വേണ്ട.

ഈ സംവിധാനം ഉപയോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ്, വെബ് എന്നിവയിലെല്ലാം ലഭിക്കും. നിലവില്‍ ഡ്രൈവിലേക്കുള്ള ആക്‌സസിന് റിക്വസ്റ്റ് അയക്കാന്‍ ഡോക്യുമെന്റ് പുതിയ ടാബിലോ ആപ്പിലോ തുറക്കേണ്ടിയിരുന്നു. എന്നാല്‍, ഡൈനാമിക് ഇമെയിലുകളിലൂടെ ഇത്തരം റിക്വസ്റ്റുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനാകും.

ഗൂഗ്ള്‍ ഡ്രൈവ് ഫയലിലേക്കുള്ള ആക്‌സസ് റിക്വസ്റ്റ് പരിശോധിക്കാനും സാധിക്കും. എഡിറ്റ്, കമന്റ്, വ്യൂ ഉള്‍പ്പെടുന്നതാണ് ആക്‌സസ് ലെവല്‍. ഇത് തിരഞ്ഞെടുത്തതിന് ശേഷം ഇമെയിലില്‍ നിന്ന് നേരിട്ട് അനുമതി ലഭിക്കും. ആക്‌സസ് റിക്വസ്റ്റുകളുടെ ഫ്രം അഡ്രസ്സും ഈ സംവിധാനം വരുന്നതിലൂടെ മാറുമെന്നും ഗൂഗ്ള്‍ അറിയിച്ചു.

Latest