Connect with us

Kerala

കണ്ണൂരില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Published

|

Last Updated

കണ്ണൂര്‍ |  ജോലിക്ക് പോകുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. കല്യാശേരി കോലത്ത് വയല്‍ സ്വദേശി വൈഷ്ണവ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ കണ്ണൂര്‍-തളിപ്പറന്പ് ദേശീയ പാതയില്‍ പള്ളിക്കുളത്തായിരുന്നു അപകടം. കണ്ണൂര്‍ കാല്‍ടെക്‌സിലെ കോഫീ ഹൗസ് ജീവനക്കാരനായ വൈഷ്ണവ് ജോലിക്കായി വീട്ടില്‍ നി്ന്ന് ഇറങ്ങിയതായിരുന്നു. ഡി വൈ എഫ് ഐ കോലത്ത് വയല്‍ മനോജ് സ്‌ക്വയര്‍ യൂണിറ്റ് വൈസ് പ്രസിഡന്റാണ്.

 

 

Latest