രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 87 ശതമാനത്തിലേക്ക്

Posted on: October 21, 2020 10:30 am | Last updated: October 21, 2020 at 6:18 pm

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സാഹചര്യം ആശ്വാസകരമാകുന്ന രീതിയിലേക്ക് മാറുന്നു. രോഗമുക്തി നിരക്ക് വലിയ തോതില്‍ ഉയരുകയും പുതിയ കേസുകളില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടയില്‍ 54,044 കേസുകളും 717 മരണവുമാണ് രാജ്യത്തുണ്ടായത്. എന്നാല്‍ ഇന്നലെ 61,717 പേര്‍ക്ക് രോഗമുക്തിയുണ്ടായി. കൊവിഡ് രോഗമുക്ത നിരക്ക് 87 ശതമാനത്തിലേക്ക് എത്തിയതയാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആകെ 76,51,107 കേസുകളും 1,15,915 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. 67,95,103 പേര്‍ രോഗമുക്തി കൈവരിച്ചു. 7,40,090 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 8151 കേസുകളും 213 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 42,453, ആന്ധ്രയില്‍ 6481, കര്‍ണാടകയില്‍ 10608, തമിഴ്‌നാട്ടില്‍ 10741 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.