കെ എം ഷാജിക്കെതിരായ വധഭീഷണിയില്‍ പോലീസ് കേസെടുത്തു

Posted on: October 19, 2020 11:35 pm | Last updated: October 20, 2020 at 9:20 am

കണ്ണൂര്‍  | കെ എം ഷാജി എംഎല്‍എക്കെതിരായ വധഭീഷണിയില്‍ പോലീസ് കേസെടുത്തു.വളപട്ടണം പോലീസാണ് കേസെടുത്തിരിക്കുന്നത്. 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

പാപ്പിനിശേരി സ്വദേശി തേജസ് ആണെന്ന് പറഞ്ഞായിരുന്നു വധഭീഷണി. ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

തനിക്കെതിരേ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയ ഷാജി ഇതിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. . മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയതായും ഷാജി അറിയിച്ചു.

തന്റെ നിലപാടുകളുടെ പേരിലാണ് ഭീഷണിയുണ്ടായിരിക്കുന്നത്. ഇതിനു പിന്നില്‍ മുംബൈയിലെ ഗുണ്ടാസംഘമാണ്. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗുഢാലോചന. ഓഡിയോ ക്ലിപ്പില്‍ വധശ്രമത്തിനുള്ള ഗുഢാലോചന വ്യക്തമായിട്ടുണ്ടെന്നും ഷാജി പറഞ്ഞു.