Connect with us

Saudi Arabia

ആശ്വാസ ദിനം; സഊദിയില്‍ കൊവിഡ് മരണ നിരക്ക് കുറഞ്ഞു

Published

|

Last Updated

ദമാം   |സഊദിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയതോടെ തിങ്കളാഴ്ച ആരോഗ്യ മേഖലയിലെ ആശ്വാസ ദിനമായി മാറി .രോഗബാധ തടയാന്‍ രാജ്യം സ്വീകരിച്ച നടപടികളും മികച്ച ചികിത്സയുമാണ് മരണ നിരക്ക് കുറയാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇരുപത്തിനാല് മണിക്കൂറിനിടെ 16 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത് .ജിദ്ധയിലും ജിസാനിലും മൂന്ന് പേര്‍ വീതവും,അല്‍ മുബാറസ് , അല്‍-ഹുഫൂഫ്,ത്വായിഫ്, ബുറൈദ , മഹായില്‍ അസീര്‍, ബൈഷ് , ശറൂറ,സബിയ , സാംത,സകാക്ക എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

രാജ്യവ്യാപകമായി 74,03,020 കോവിഡ് പരിശോധനയിലൂടെ ് 342,583 രോഗികളെ കണ്ടെത്തി ചികിത്സ നല്‍കി. 328,895 പേര്‍ രോഗമുക്തി നേടി. 8487 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 844 രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്

Latest