Connect with us

Covid19

പത്തനംതിട്ടക്ക് ആശ്വാസം; 301 പേര്‍ രോഗമുക്തരായി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടക്ക് ആശ്വാസമായി കൊവിഡ് കണക്കുകള്‍. തുടര്‍ച്ചയായ എട്ടാം ദിവസവും രോഗികളേക്കാള്‍ രോഗമുക്തരാവുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 32 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗമുക്തരായവര്‍ 301 ആയി. എന്നാല്‍ രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവിന് കാരണം പരിശോധനകള്‍ കുറയുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്. ജില്ലയില്‍ കൊവിഡ് ബാധിതരായ രണ്ടു പേരുടെ മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ മരണം കാന്‍സര്‍ രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ മൂലമാണ്. 16ന് കൊവിഡ് മരണത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയ ഏറത്ത് സ്വദേശിയുടെ (65) മരണകാരണം കൊവിഡ് മൂലമല്ലെന്ന് വിദഗ്ധ പരിശോധനയില്‍ വ്യക്തമായി.

നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 2,529 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,382 പേര്‍ ജില്ലയിലും 147 പേര്‍ ജില്ലക്കു പുറത്തും ചികിത്സയിലാണ്. കൊവിഡ് ബാധിതരായി വീടുകളില്‍ 1,531 പേരും സ്വകാര്യ ആശുപത്രികളില്‍ 111 പേരും നിരീക്ഷണത്തിലുണ്ട്. ഇതടക്കം 21,365 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് ജില്ലയില്‍ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 636 സാമ്പിളുകളും സര്‍ക്കാര്‍ ലാബുകളില്‍ 2,244 സാമ്പിളുകളും ശേഖരിച്ചു. 1,958 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.59 ശതമാനമാണ്.