സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷനുമായി മാരുതി സുസുകി

Posted on: October 19, 2020 3:47 pm | Last updated: October 19, 2020 at 3:47 pm

ന്യൂഡല്‍ഹി | ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷനുമായി മാരുതി സുസുകി. 24,000 രൂപ അധികമാകും ഈ മോഡലിന്. അകത്തും പുറത്തും കൂടുതല്‍ ഭംഗിയായാണ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തിയത്.

മുന്‍ മോഡലിനേക്കാള്‍ വ്യത്യസ്തവും കുലീനവുമായ റോഡ് കാഴ്ചയാണ് ലിമിറ്റഡ് എഡിഷനുള്ളത്. ആള്‍ ബ്ലാക്ക് കളര്‍ തീം ആണ് ഇതില്‍ ഉപയോഗിച്ചത്. ഗ്ലോസ്സ് ബ്ലാക് ബോഡി കിറ്റ്, ഗ്രില്‍, ടെയ്ല്‍ ലാമ്പ്, ഫോഗ് ലാമ്പ് എന്നിവയിലെല്ലാം പൂര്‍ണമായും കറുത്ത വര്‍ണം എന്നിയാണ് പ്രത്യേകത.

അകത്ത് സ്‌പോര്‍ട്ടി സീറ്റ് കവറാണ് പ്രത്യേകത. 14 വര്‍ഷമായി ഇന്ത്യന്‍ നിരത്തിലുള്ള സ്വിഫ്റ്റ്, മാരുതി സുസുകിയുടെ വെന്നിക്കൊടി പാറിച്ച വാഹനങ്ങളിലൊന്നാണ്. രാജ്യത്ത് ഇതുവരെ 23 ലക്ഷത്തിലേറെ സ്വിഫ്റ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്.