Malappuram
രാഹുൽ ഗാന്ധി വാക്കുപാലിച്ചു; കാവ്യക്കും കാർത്തികക്കും വീടായി

നിലമ്പൂർ | കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട സഹോദരങ്ങളായ കാവ്യക്കും കാർത്തികക്കും വയനാട് എം പി രാഹുൽഗാന്ധി നൽകിയ വാക്ക് പാലിച്ചു. ഇരുവരുടേയും അമ്മയും സഹോദരങ്ങളും ഉൾപ്പെടെ അഞ്ച് പേരെയാണ് കവളപ്പാറ ദുരന്തം കൊണ്ടുപോയത്. തുടർന്ന് അനാഥരായ കാവ്യക്കും കാർത്തികക്കും കോൺഗ്രസ് കമ്മിറ്റി നിർമിച്ച് നൽകുന്ന വീടിന്റെ താക്കോലാണ് ഇന്ന് രാഹുൽ ഗാന്ധി എം പി മലപ്പുറം കലക്ടറേറ്റിൽ വെച്ച് കൈമാറുന്നത്.
2019ലായിരുന്നു നാടിനെ നടുക്കിയ കവളപ്പാറ ദുരന്തം.
ഇവരുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശേഷം കുടുംബ വീട്ടിലായിരുന്നു ഇരുവരുടേയും താമസം. തന്റെ കവളപ്പാറ സന്ദർശന വേളയിലാണ് രാഹുൽ ഗാന്ധി കാവ്യയടേയും കാർത്തികയുടേയും വിവരങ്ങൾ അറിയുന്നത്. ഇതോടെ ഇരുവർക്കും വീട് വെച്ചുനൽകാമെന്ന് രാഹുൽ ഗാന്ധി വാദ്ഗാനം ചെയ്തു. ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി കലക്ടറേറ്റിൽ നടക്കുന്ന കൊവിഡ് യോഗത്തിൽ പങ്കെടുക്കും. ഇതിന് ശേഷമാകും കാർത്തികക്കും കാവ്യക്കും വീട് കൈമാറുക.