Connect with us

Gulf

ദമാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

Published

|

Last Updated

സാജിദ്‌ ആറാട്ടുപുഴ – പ്രസിഡന്റ്, സിറാജുദീൻ വെഞ്ഞാറമൂട് – ജന: സെക്രട്ടറി, മുജീബ്‌ കളത്തിൽ – ട്രഷറർ

ദമാം | മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമാം  മീഡിയ ഫോറത്തിന്റെ 2020 – 2021 വർഷത്തേക്കുള്ള  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെറിയാൻ കിടങ്ങന്നൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി മുതിർന്ന മാധ്യമ പ്രവർത്തകൻ  പി ടി അലവി ഉദ് ഘാടനം ചെയ്തു

ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ആളത്ത്‌ (ചന്ദ്രിക) വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഹബീബ്‌ ഏലംകുളം (മലയാളം ന്യൂസ്‌), നൗഷാദ്‌ ഇരിക്കൂർ (മീഡിയവൺ), സുബൈർ ഉദിനൂർ (24 ന്യൂസ്‌) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പുതിയ ഭാരവാഹികൾ:  പ്രസിഡന്റ് – സാജിദ്‌ ആറാട്ടുപുഴ (ഗൾഫ്‌ മാധ്യമം), ജനറൽ സെക്രട്ടറി- സിറാജുദീൻ വെഞ്ഞാറമൂട്‌ (തേജസ്‌), ട്രഷറർ- മുജീബ്‌ കളത്തിൽ (ജയ്ഹിന്ദ്‌), വൈസ്‌ പ്രസിഡന്റ്‌- ലുഖ്‌മാൻ വിളത്തൂർ
(മനോരമ), ജോയിന്റ്‌ സെക്രട്ടറി-  വിഷ്ണുദത്ത് എളമ്പുലാശ്ശേരി (കൈരളി) എന്നിവരെ തെരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ്‌ ചെറിയാൻ കിടങ്ങന്നൂർ വരണാധികാരിയായിരുന്നു. ഓഡിറ്ററായി മുഹമ്മദ്‌ റഫീഖ്‌ ചെമ്പോത്തറയെ (സിറാജ്‌)  ചുമതലപ്പെടുത്തി.

പ്രസിഡന്റ്‌ സാജിദ്‌ ആറാട്ടുപുഴ  നയപ്രഖ്യാപനം നടത്തി. യോഗത്തിൽ അഷ്‌റഫ്  ആളത്ത് സ്വാഗതവും സിറാജുദീൻ നന്ദിയും പറഞ്ഞു. കൊവിഡ്‌ നിയമാവലികൾ പൂർണമായും പാലിച്ച്‌  ഒക്ടോബർ 24 മുതൽ വാർത്താ സമ്മേളനങ്ങൾ പുനരാരംഭിക്കുമെന്നും  വാർത്താ സമ്മേളനങ്ങൾക്കായി ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ (0509421019), ട്രഷറർ മുജീബ്‌ കളത്തിൽ (0502951575) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

---- facebook comment plugin here -----

Latest