Connect with us

Covid19

പത്തനംതിട്ടയിൽ കൊവിഡ് പോസിറ്റിവിറ്റി ഒരാഴ്ചയായി ഏഴിനും എട്ടിനും ഇടയിൽ

Published

|

Last Updated

പത്തനംതിട്ട | കഴിഞ്ഞ ഒരാഴ്ചയായി പത്തനംതിട്ടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴിനും എട്ടിനും ഇടയില്‍ തുടരുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 7.65 ശതമാനം ആണ്. സര്‍ക്കാര്‍ സ്വകാര്യ ലാബുകളിലായി ആകെ ശേഖരിച്ചത് 607 സാമ്പിളുകള്‍ ആണ്.

ഇതില്‍ 93 സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലും 514 സാമ്പിളുകള്‍ സ്വകാര്യ ലാബുകളിലുമാണ് പരിശോധിച്ചത്. സര്‍ക്കാര്‍ ലാബുകളില്‍ ശേഖരിച്ച 93 സാമ്പിളുകളില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്കായി 92 സാമ്പിളുകളും സി ബി നാറ്റ് പരിശോധനയ്ക്കായി ഒന്നുമാണ് ശേഖരിച്ചത്. ജില്ലയില്‍ ഇതുവരെ 152620 സാമ്പിളുകള്‍ വിവിധ പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 12507 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9536 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 70 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൂടി കൊവിഡ്19 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 159 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.

ഇതിനിടയിലും ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥീരീകരിക്കുന്നവരേക്കള്‍ കൂടുതല്‍ രോഗമുക്തരുടെ എണ്ണമാണ്. ഇന്ന് 182 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 9634 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2800 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2641 പേര്‍ ജില്ലയിലും, 159 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 21609 പേര്‍ നിരീക്ഷണത്തിലാണ്.

Latest