കമല്‍ഹാസനെ യു പി എയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

Posted on: October 18, 2020 12:32 pm | Last updated: October 18, 2020 at 12:32 pm

ചെന്നൈ | തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയെ യു പി എയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിച്ചാല്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് വിജയിക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഒരേ മനസ്സുള്ളവര്‍ ഒരുമിച്ച് നില്‍ക്കണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരി പറഞ്ഞു.

ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്ന് യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് അളഗിരി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് കമല്‍ഹാസനുമായി സഹകരിക്കുന്നതിനെക്കുറിച്ച് ബി ജെ പി ആലോചിക്കുന്നത്.

എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.