കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനുണ്ടായത് വലിയ വീഴ്ച: കേന്ദ്ര ആരോഗ്യ മന്ത്രി

Posted on: October 18, 2020 11:56 am | Last updated: October 18, 2020 at 3:34 pm

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വലിയ വീഴ്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. അതിന്റെ വിലയാണ് സംസ്ഥാനം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് സണ്‍ഡേ സംവാദ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ രോഗ വ്യാപനം നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന കേരളത്തില്‍ പിന്നീട് സമ്പര്‍ക്ക ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സ്ഥിതിയാണുണ്ടായത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി