ആഗോള തലത്തില്‍ കൊവിഡ് മരണം 11,14,633; രോഗം സ്ഥിരീകരിച്ചത് 3,99,59,269 പേര്‍ക്ക്

Posted on: October 18, 2020 10:31 am | Last updated: October 18, 2020 at 1:40 pm

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് മരണം 11 ലക്ഷം കവിഞ്ഞു. 11,14,633 പേരാണ് മഹാമാരി പിടിപെട്ട് മരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3,99,59,269 ആയിട്ടുണ്ട്. 2,98,88,584 പേര്‍ രോഗമുക്തി നേടി. 89,56,052 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അമേരിക്കയില്‍ സ്ഥിരീകരിച്ച കേസുകള്‍ 83,42,665 ആയി. 2,24,282 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 74,94,551 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,14,064 പേര്‍ മരിച്ചു. ആദ്യ പത്തിലുള്ള മറ്റു രാഷ്ട്രങ്ങളായ ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ, ഫ്രാന്‍സ്, പെറു, മെക്‌സിക്കോ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.