മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

Posted on: October 17, 2020 7:01 pm | Last updated: October 17, 2020 at 7:02 pm

തിരുവനന്തപുരം | എം ശിവശങ്കറിനെ പി ആര്‍ എസ് ആശുപത്രിയില്‍ നിന്നും ഗവ. മെഡിക്കല്‍ കോലജിലേക്ക് മാറ്റുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവരെ മര്‍ദിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരന്‍ കിരണാണ് അറസ്റ്റിലായത്.

കൈയേറ്റ ശ്രമത്തിനിടെ മൂന്നു ക്യാമറകള്‍ക്കും കേട്പാട് സംഭവിച്ചു. മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച ശേഷം കിരണ്‍ ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജീവനക്കാരനെ കസ്റ്റഡിയിലെടുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.