പിന്നില്‍ നിന്നും കുത്തുന്നത് യു ഡി എഫ് രീതി: ജോസ് കെ മാണി

Posted on: October 17, 2020 6:28 pm | Last updated: October 17, 2020 at 6:28 pm

തിരുവനന്തപുരം |  രാഷ്ട്രീയത്തില്‍ പിന്നില്‍ നിന്ന് കുത്തുന്നത് യു ഡി എഫിന്റെ രീതിയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ആരെയും പേരെടുത്ത് കുറ്റപ്പെടുത്താത്തത് കെഎം മാണി പഠിപ്പിച്ച രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും ജോസ് കെ മാണി പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊവ്വേയില്‍ പ്രതികരിക്കുകയായിരുന്നു ജോസ്.

യു ഡി എഫിന് ഭാവിയില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുക പി ജെ ജോസഫായിരിക്കും. താനീ പറയുന്ന വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂവെന്നും ജോസ് പറഞ്ഞു. എത്രയോ തവണ അധാര്‍മികമായി പാര്‍ട്ടി പിടിച്ചെടുക്കാന്‍ പി ജെ ജോസഫ് ശ്രമിച്ചു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനും നീക്കം നടത്തി. യു ഡി എഫില്‍ നില്‍ക്കുമ്പോള്‍ത്തന്നെ മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ട് ഒരു സപ്ലിമെന്‍ര് തന്നെ ഇറക്കി തിരുവനന്തപുരം ചുറ്റി നടന്നെന്നും ജോസ് പറഞ്ഞു.