പാലാ മുനിസിപാലിറ്റിയില്‍  കേരള കോണ്‍ഗ്രസ്- എല്‍ ഡി എഫ് പ്രാഥമിക സീറ്റ് ധാരണ

Posted on: October 17, 2020 5:25 pm | Last updated: October 17, 2020 at 5:25 pm

കോട്ടയം | കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലും ഇത് പ്രതിഫലിച്ച് തുടങ്ങി. ജോസ് കെ മാണിയുടെ തട്ടകമായ പാല മുനിസിപാലിറ്റിയില്‍ ജോസ് കെ മാണിയും എല്‍ ഡി എഫും തമ്മില്‍ പ്രാഥമിക സീറ്റ് ധാരണയെത്തിയതായാണ് റിപ്പോര്‍ട്ട്. എല്‍ ഡി എഫിലെത്തിയിട്ടില്ലെങ്കിലും ജോസിന് തന്നെയാണ് പാലയില്‍ ധാരണ പ്രകാരം മുഖ്യ പരിഗണന. എല്‍ ഡി എഫിനൊപ്പം നിന്ന് 13 സീറ്റില്‍ പാല മുനിസിപാലിറ്റിയില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ചേക്കും. സി പി എം എട്ട്, സി പി ഐക്ക് മൂന്ന്, എന്‍ സി പിക്ക് രണ്ട് എന്നിങ്ങനെയാണ് പ്രാഥമിക ധാരണ.

ജോസ് കെ മാണി ഇടതുമായി സഹകരിച്ചതിന് ശേഷം ആദ്യമായി സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയായത് പാലയിലാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പല തദ്ദേശ സ്ഥാപനങ്ങളിലും മാണി വിഭാഗവുമായി എല്‍ ഡി എഫ് സീറ്റ് ചര്‍ച്ച പുരോഗമിക്കുകയാണ്.