വിപ്പ് ലംഘനം: ജോസഫിനും മോന്‍സിനും സ്പീക്കറുടെ നോട്ടീസ്

Posted on: October 16, 2020 4:48 pm | Last updated: October 16, 2020 at 4:48 pm

തിരുവനന്തപുരം | വിപ്പ് ലംഘന പരാതിയില്‍ പി ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ കാരണം കാണിക്കല്‍ നോട്ടീസ് അറിയിച്ചു. ഇരുവരും വിപ്പ് ലംഘിച്ചെന്നും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അയോഗ്യരാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് എത്രെയും വേഗം വിശദീകരിക്കണമെന്ന് നോട്ടീസില്‍ സ്പീക്കര്‍ വ്യക്തമാക്കി. മുന്നണി മാറ്റവുമായി ഈ നടപടിക്ക് ബന്ധമില്ലെന്നും നടപടി സ്വീകരിച്ചാല്‍ എംഎല്‍എമാര്‍ അയോഗ്യരാകുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. വിപ്പ് ലംഘനത്തില്‍ ജോസ് പക്ഷവും ജോസഫ് പക്ഷവും സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ജോസഫിന്റെ പരാതിയിലെ നടപടികള്‍ പിന്നീട് സ്വീകരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.