കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കടലില്‍ പെട്ട് രണ്ടു വയസ്സുകാരന്‍ മരിച്ചു

Posted on: October 15, 2020 2:07 pm | Last updated: October 15, 2020 at 2:07 pm

തിരുവനന്തപുരം | തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ കടലില്‍ പെട്ട രണ്ടു വയസ്സുകാരന്‍ മരിച്ചു. വലിയ വേളി അനീഷ്-സുലു ദമ്പതികളുടെ മകന്‍ പ്രഖ്യാലിയോ ആണ് മരിച്ചത്.

രാവിലെ കടപ്പുറത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലില്‍ വേളി പൊഴിക്കര ഭാഗത്ത് കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.