രാജ്യത്ത് 24 മണിക്കൂറിനിടെ 67,708 പുതിയ കൊവിഡ് രോഗികള്‍; 680 മരണം

Posted on: October 15, 2020 12:12 pm | Last updated: October 15, 2020 at 4:14 pm

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,07,097 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 67,708 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചതായും ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിതരായ680 പേര്‍ ഇന്നലെ മരിച്ചു. 1,11,266 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 81,541 പേര്‍ ഇന്നലെ രോഗമുക്തി നേടി. നിലവില്‍ 8,12,390 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 63,83,442 പേര്‍ രോഗമുക്തി നേടി.

കൊവിഡിന്റെ പശ്ചാത്തലത്തിലും കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കലും ഉടന്‍ വേണ്ടെന്ന തീരുമാനത്തിലാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും. കേരളം, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്., മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കില്ല. നവംബറിന് ശേഷം തീരുമാനമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.