അമേസ് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട; വില ഏഴ് ലക്ഷം മുതല്‍

Posted on: October 14, 2020 3:47 pm | Last updated: October 14, 2020 at 3:47 pm

ന്യൂഡല്‍ഹി | ഹോണ്ട അമേസ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. എസ് ഗ്രേഡ് അടിസ്ഥാനമാക്കി വരുന്ന അമേസ് സ്‌പെഷ്യല്‍ എഡിഷന്‍ എം ടി, സി വി ടി വകഭേദങ്ങളിലും പെട്രോള്‍, ഡീസല്‍ മോഡലുകളിലും ലഭിക്കും. ഇതടക്കം നിരവധി സവിശേഷതകള്‍ സ്‌പെഷ്യല്‍ എഡിഷനുണ്ട്.

പെട്രോള്‍ മാന്വലിന് ഏഴ് ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഡീസല്‍ സി വി ടിക്ക് 9.10 ലക്ഷം വരെയാകും. പെട്രോള്‍ സി വി ടിക്ക് 7.90 ലക്ഷവും ഡീസല്‍ മാന്വലിന് 8.30 ലക്ഷവും ആകും. എല്ലാം ഡല്‍ഹിയിലെ എക്‌സ് ഷോറൂം വിലയാണ്.

ഡിജിപാഡ് 2.0- 17.7 സെന്റി മീറ്റര്‍ ടച്ച് സ്‌ക്രീന്‍, അഡ്വാന്‍സ്ഡ് ഡിസ്‌പ്ലേ ഓഡിയോ സിസ്റ്റം, മിനുസമാര്‍ന്നതും ആകര്‍ഷണീയവുമായ ബോഡി ഗ്രാഫിക്‌സ്, സ്‌പെഷ്യല്‍ സീറ്റ് കവര്‍, പുതിയ ആംറെസ്റ്റ്, സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. രാജ്യത്തെ ഉത്സവ സീസണ്‍ ലക്ഷ്യമിട്ടാണ് കുടുംബങ്ങള്‍ക്ക് വേണ്ടി ഇറക്കിയ സെഡാനായ അമേസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ഹോണ്ട അവതരിപ്പിച്ചത്.

ALSO READ  ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ് യു വി ബുക്കിംഗ് ആരംഭിച്ചു; അടുത്ത മാസം 15ന് ഇന്ത്യന്‍ വിപണിയില്‍