ട്രംപിന് വീണ്ടും കൊവിഡ് പരിശോധന; ഫലം നെഗറ്റീവ്

Posted on: October 13, 2020 7:04 am | Last updated: October 13, 2020 at 9:43 am

വാഷിംഗ്ടണ്‍ |  കൊവിഡ് മുക്തനായി വൈറ്റ്ഹൗസില്‍ തിരിച്ചെത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ഹള്‍ പുനരാരംഭിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വീണ്ടും പരിശോധനക്ക് വിധേയനാക്കി. ഇത്തവണ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യന്‍ അറിയിച്ചു. അദ്ദേഹത്തിന് ഇനി തിരഞ്ഞെടുപ്പ് ക്യാമ്പെയ്‌നുകളില്‍ നേരിട്ട് ഇറങ്ങാമെന്നും ഫിസിഷ്യന്‍ ഡോ. സീന്‍ കോണ്‍ലി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് തനിക്കും പ്രഥമ വനിത മെലാനിയ ട്രംപിനും കൊകോവിഡ് ടെസ്റ്റ് നടത്തിയെന്നും വൈറസ് ബാധയുണ്ടെന്നും ട്രംപ് പറഞ്ഞത്. തുടര്‍ന്ന് വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച അദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്. ആശുപത്രിയില്‍ നിന്ന് വൈറ്റ്ഹൗസിലെത്തിയ ഉടന്‍ മാസ്‌ക് മാറ്റിയ ട്രംപിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.