സി കെ അബ്ദുല്‍ വഹാബ് മാസ്റ്റര്‍ നിര്യാതനായി

Posted on: October 11, 2020 10:02 pm | Last updated: October 11, 2020 at 10:02 pm

കൊടുവള്ളി | കിഴക്കോത്ത് മറിവീട്ടില്‍ താഴംപുത്തലത്ത് പറമ്പ് ചങ്ങരംകണ്ടി സി കെ അബ്ദുല്‍ വഹാബ് മാസ്റ്റര്‍ (70) നിര്യാതനായി. നേടിയനാട് സൗത്ത് എ എം എല്‍ പി സ്‌കൂള്‍, കിഴക്കോത്ത് കുന്നോത്ത്പറമ്പ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

എസ് വൈ എസ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, എസ് വൈ എസ് കൊടുവള്ളി മേഖലാ ജനറല്‍ സെക്രട്ടറി, നരിക്കുനി ബൈത്തുല്‍ ഇസ്ല കമ്മിറ്റി അംഗം എന്നീ നിലകളിലും എം ഡി പിയുടെ സംസ്ഥാന ജന. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായിരുന്ന മര്‍ഹൂം ചങ്ങരം കണ്ടി അബൂബക്കര്‍ മുസ്ലിയാരുടെ മകനാണ്.

ഭാര്യ:മറിയ. മക്കള്‍ :വഹീദ, സാജിത, ആബിദ, റാഷിദ.
മരുമക്കള്‍: ജബ്ബാര്‍ കാവും പൊയില്‍, അബൂബക്കര്‍ സിദ്ധീഖ് എം സി പാറന്നൂര്‍, നാസര്‍ ടി കാരുകുളങ്ങര, അബ്ദുറസാക്ക് കെ എം കിഴക്കോത്ത്. സഹോദരങ്ങള്‍. പരേതനായ സി കെ മുഹമ്മദ്, സി കെ അബ്ദുല്‍ അസീസ് താമരശ്ശേരി, സൈനബ കുരുവട്ടൂര്‍.