Connect with us

Covid19

കൊവിഡ് പ്രതിരോധത്തിനായി ബ്രിട്ടന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്

Published

|

Last Updated

ലണ്ടന്‍ |  ഒരിടവേളക്ക് ശേഷം വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പോകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ പ്രഖ്യാപിക്കും. രോഗവ്യാപനം കുറവുള്ള മേഖലകളിലാണ് ഒന്നാമത്തെ നിയന്ത്രണങ്ങള്‍. ഇതു പ്രകാരം ആറ് പേരിലധികം കൂട്ടംകൂടാന്‍ പാടില്ല, സാമൂഹിക അകലം കൃത്യമായി പാലിക്കണം തുടങ്ങിയ നിബന്ധനകളാവും ഒന്നാമത്തെ വിഭാഗത്തില്‍ ഉണ്ടാവുക.

രണ്ടാമത്തെ വിഭാഗത്തില്‍ പബ്ബുകളിലും ബാറുകളിലും ഭക്ഷണശാലകളിലും ജനങ്ങള്‍ ഇടപഴകുന്നതിന് നിയന്ത്രണള്‍ ഏര്‍പ്പെടുത്തും. കൊവിഡ് ഏറ്റവും രൂക്ഷമായ മേഖലകളില്‍ മൂന്നാമത്തേചും ഏറ്റവും കടുത്തതുമായ നിയന്ത്രണങ്ങള്‍. ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ വീടിനു പുറത്ത് ആരുമായും ഇടപഴകാന്‍ അനുവദിക്കില്ല. പ്രദേശത്തെ പബ്ബുകള്‍, ബാറുകള്‍, ഭക്ഷണശാലകള്‍ എന്നിവ അടച്ചിടും. കൊവിഡ് രോഗികള്‍ വളരെയധികമുള്ള പ്രദേശങ്ങളിലാവും മൂന്നാമത്തെ വിഭാഗത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

 

---- facebook comment plugin here -----

Latest