Connect with us

Malappuram

ജീവിതങ്ങളെ പ്രകാശമാനമാക്കുന്ന അനുഭവമാണ് സാഹിത്യം: ബെന്യാമിൻ

Published

|

Last Updated

തിരൂർ | നമ്മുടെ ജീവിതങ്ങളെ പ്രകാശമാനമാക്കുന്ന അനുഭവമാണ് സാഹിത്യംമെന്ന് സാഹിത്യകാരൻ ബെന്യാമിൻ.
27-ാമത് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മത്സരബുദ്ധി ഒഴിവാക്കി കഴിവുകൾ സ്വയം വളർത്താൻ കഴിയുമ്പോഴാണ് നമ്മൾ സാഹിത്യത്തിന്റെ ഉപാസകരയി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി വി പി എം ബശീർ പറവന്നൂർ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എം ജുബൈർ, ജില്ലാ പ്രസിഡന്റ് സി ടി ശറഫുദ്ദീൻ സഖാഫി, സെക്രട്ടറി കെ സ്വാദിഖ്അലി ബുഖാരി സംസാരിച്ചു.

ഇന്നും നാളെയുമായി എഴുപതോളം ഇനങ്ങളിലായി നടക്കുന്ന കലാമത്സരങ്ങൾക്ക് ശേഷം ഞായറാഴ്ച സമാപിക്കും. സമാപന സംഗമം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം നിർവഹിക്കും.