Connect with us

Kerala

തിരുവനന്തപുരത്ത് നാല് കോടി രൂപയുടെ വൻ ലഹിരിമരുന്ന് വേട്ട

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. കിളിമാനൂരിന് സമീപം നഗരൂരിൽ നടത്തിയ പരിശോധനയിൽ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേർ അറസ്റ്റിലായി.

തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. നാലുകോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്.

എക്സൈസ് സിഐ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്‍റ് സ്ക്വാ‍ഡാണ് പരിശോധന നടത്തിയത്.

---- facebook comment plugin here -----

Latest