Kerala
താമരക്കുളത്ത് കാണിക്കവഞ്ചി മോഷ്ടിച്ചയാള്‍ പിടിയില്‍

ചാരുംമൂട് | താമരക്കുളം പച്ചക്കാട് 2936-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖാ മന്ദിരത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. പള്ളിക്കല്‍ ചെറുകുന്നം തിരങ്കാലായില്‍ സുനിലിനെ (27) യാണ് നൂറനാട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയായിരുന്നു മോഷണം. ബൈക്കിലെത്തിയ ആള്‍ ബൈക്ക് നിര്‍ത്തിയ ശേഷം ചാക്കുമായി വന്ന് കാണിക്ക വഞ്ചി എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മന്ദിരത്തിലെ സി സി ടി വിയില്‍ നിന്ന് ലഭിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
---- facebook comment plugin here -----