Connect with us

First Gear

മുന്നിലും പിന്നിലും റഡാര്‍ സാങ്കേതികവിദ്യയുമായി ഡ്യുകാറ്റി

Published

|

Last Updated

ബൊര്‍ഗോ പനിയാലെ | മുന്നിലും പിന്നിലും റഡാര്‍ സാങ്കേതികവിദ്യയുമായി ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഡ്യുകാറ്റി. ഡ്യുകാറ്റിയുടെ പുതിയ മോഡലായ മള്‍ട്ടിസ്ട്രാഡ വി4 ആണ് ഈ സാങ്കേതികവിദ്യയുണ്ടാകുന്ന ലോകത്തെ ആദ്യ ബൈക്കാകുന്നത്. നവംബര്‍ നാലിനാണ് ഈ മോഡല്‍ കമ്പനി പുറത്തിറക്കുന്നത്.

ഈ സാങ്കേതികവിദ്യ വരുന്നതോടെ യാത്ര കൂടുതല്‍ സൗകര്യപ്രദവും സഹായകരവുമാകും. ഹൈവേകളിലെ ദീര്‍ഘയാത്രക്കാണ് കൂടുതല്‍ ഉപകാരപ്പെടുകയെന്നതിനാല്‍ റൈഡര്‍മാരുടെ ഇഷ്ടവാഹനമാകുമിത്. റഡാര്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ക്ക് വേണ്ടി 2016 മുതല്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാല് വര്‍ഷം കൊണ്ടാണ് ബോഷുമായി സഹകരിച്ച് മള്‍ട്ടിസ്ട്രാഡ വികസിപ്പിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

190 ഗ്രാം മാത്രമാണ് ഓരോ റഡാറിന്റെയും ഭാരം. ബൈക്കിന്റെ ഭാഗമായി തന്നെയാണ് ഇതുണ്ടാകുക. മുന്‍വശത്തെ റഡാര്‍ എ സി സി പ്രവര്‍ത്തനത്തെയാണ് നിയന്ത്രിക്കുക. അതായത്, 30- 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ബ്രേക്കിംഗും ആക്‌സലറേഷനും ഓട്ടോമാറ്റിക്കായി ക്രമീകരിക്കാനാകും. ബ്ലൈന്‍ഡ് സ്‌പോട്ടിലെ വാഹനങ്ങളെ കണ്ടെത്തി സൂചന നല്‍കുകയാണ് പിന്നിലെ റഡാറിന്റെ ജോലി.

Latest