National
മയക്ക് മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക് ജാമ്യം

മുംബൈ | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായ ജയിലില്‍ കഴിയുകയായിരുന്ന റിയ ചക്രബര്‍ത്തിക്ക് ഒരു മാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ചൊവ്വാഴ്ച്ച പ്രത്യേക കോടതി റിയ ചക്രബര്‍ത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 20വരെ നീട്ടിയിരുന്നു. ഇതിനിടെയാണ് ജാമ്യം. എന്നാല്‍ റിയയുടെ സഹോദരന്‍ ഷോയിക് ചക്രബര്‍ത്തിക്് കോടതി ജാമ്യം അനുവദിച്ചില്ല. സുശാന്ത് രജ്പുതിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവല്‍ മിറാന്‍ഡ, ദിപേഷ സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും പരിഗണിക്കും.
കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയുടെ അറസ്റ്റ്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍ സി ബിയോട് റിയ ചക്രബര്‍ത്തി വെളിപ്പെടുത്തിയിരുന്നു. സുശാന്തിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീളുകയായിരുന്നു.
കേസില്‍ നടി ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയും നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അതേ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം രാഷ്ട്രീയ നാടകമാണെന്ന് ആരോപണം ശക്തമാണ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര ഏജന്‍സികളെ ബി ജെ പി ഉപയോഗിക്കുകയാണെന്ന ആരോപണമാണ് ശക്തമായി നിലനില്‍ക്കുന്നത്.