National
ഡല്‍ഹി കലാപം: ഫേസ്ബുക്കിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | ഡല്‍ഹി കലാപ വിഷയത്തില്‍ ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമസഭാ സമിതി അവമതിക്കുന്ന നിലപാടാണ് ഫേസ്ബുക്കിനുള്ളത്. അവര്‍ ചില മുന്‍വിധികളോടെയാണ് പെരുമാറുന്നത്. ഡല്‍ഹി കലാപ വിഷയത്തില്‍ വിളിച്ച് വരുത്തിയത് സാക്ഷിയായിട്ടാണ്. ഫേസ്ബുക്കിന്റെ തടസവാദം സ്വയം പ്രതിസ്ഥാനം പ്രഖ്യാപിക്കുന്നതാണെന്നും ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പറയുന്നു.
ഡല്‍ഹി നിയമസഭയുടെ പീസ് ആന്‍ഡ് ഹാര്‍മണി കമ്മറ്റി ഫേസ്ബുക്കിന് നല്‍കിയ നോട്ടിസില്‍ നിലപാട് കടുപ്പിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. കലാപത്തിന്റെ കാരണങ്ങളില്‍ വ്യക്തത ഉണ്ടാക്കുകയാണ് ഡല്‍ഹി സര്‍ക്കാരറിന്റെ ലക്ഷ്യം. ഇതിനായാണ് നിയമസഭ സമിതിയോട് ആവശ്യപ്പെട്ടത്. കമ്മറ്റി നടത്തുന്ന് അന്വേഷണം സിവില്‍ ക്രിമിനല്‍ ചട്ടങ്ങളുടെ ഭാഗമല്ല. ഇത്തരം അന്വേഷണത്തില്‍ വിവരം നല്‍കാനുള്ള സാമൂഹിക ബാധ്യത ഫേസ്ബുക്കിനുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.