ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല പ്രവര്‍ത്തനം തുടങ്ങി

Posted on: October 6, 2020 8:58 pm | Last updated: October 6, 2020 at 8:58 pm

കൊല്ലം |  വിദൂരവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തെ ഓപ്പണ്‍ സര്‍വ്വകലാശാലക്ക് കൊല്ലത്ത് തുടക്കമായി. നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിനോടുള്ള ആദരവ് കൂടിയാണ് ഓപ്പണ്‍ സര്‍വ്വകലാശാല.

സാധാരണ കോഴ്സുകള്‍ക്ക് പുറമെ തൊഴിലിധിഷ്ഠിത-തൊഴില്‍ നൈപുണ്യ കോഴ്സുകളും ഇവിടെ ഉണ്ടാകും.പ്രാദേശിക പഠനകേന്ദ്രങ്ങളും കോണ്‍ടാക്ട് ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസുകളുമാണ് സര്‍വ്വകലാശാല നടപ്പിലാക്കുന്നത്. കഴിവും യോഗ്യതയും ആഗ്രഹവും ഉള്ള മുഴുവനാളുകള്‍ക്കും ഉപരിപഠനം പ്രാപ്യമാക്കാനുള്ള സംവിധാനമാണിത്. ഏതു പ്രായക്കാര്‍ക്കും ഏതറിവും ഇവിടെ നേടിയെടുക്കാനാവും.
വിദൂരവിദ്യാഭ്യാസമേഖലയിലെ മികച്ച മാതൃകയായി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയെ വളര്‍ത്തിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു