Connect with us

International

മെക്‌സിക്കോയില്‍ ഗാമ ചുഴലിക്കാറ്റില്‍ അഞ്ച് മരണം

Published

|

Last Updated

മെക്‌സിക്കോ |  തെക്കുകിഴക്കന്‍ മെക്‌സിക്കോയില്‍ ഗാമ ചുഴലിക്കാറ്റ് വീശിയടിച്ച് അഞ്ച് മരണം. ആയിരക്കണക്കിന് പേരെ പ്രദേശങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

രണ്ട് കുട്ടികളടക്കം നാല് മരണങ്ങള്‍ ചിയാപാസ് സംസ്ഥാനത്താണ്. വീടുതള്‍ക്കുമീതെ മണ്ണിടിഞ്ഞ് വീണാണ് നാല് മരണങ്ങളുണ്ടായത്. മറ്റൊരു മരണം തബാസ്‌കോ സംസ്ഥാനത്ത് ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്നാണ് മെക്‌സിക്കോ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
കാറ്റും മഴയും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനം തബാസ്‌കോ ആയിരുന്നു, അവിടെ 3,400 ലധികം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. മിയാമിയിലെ യുഎസ് നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച 70 മൈല്‍ (110 കിലോമീറ്റര്‍) വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.

 

 

---- facebook comment plugin here -----

Latest