Connect with us

National

രാജ്ഘട്ടില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി | യു പിയിലെ ഹാഥ്‌റസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ സത്യാഗ്രമിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഡല്‍ഹി പി സി സി അധ്യക്ഷന്‍ അനില്‍ കുമാര്‍ ചൗധരിയെയും സംഘത്തെയുമാണ് പോലീസ് പുറത്താക്കിയത്.
പ്രിതിപക്ഷ പ്രതിഷേധങ്ങളെ മോദിയും യോഗിയും ഭയക്കുന്നുവെന്നതിന്റെ തെളിവാണ് സമരക്കാര്‍ക്കെതിരായ പോലീസ് നീക്കമെന്ന് ഡല്‍ഹി പി സി സി അധ്യക്ഷന്‍ അനില്‍ കുമാര്‍ ചൗധരി പ്രതികരിച്ചു. പോലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമമെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഹാഥറസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും മറ്റ് 400 പേര്‍ക്കുമെതിരെ യു പി പോലീസ് കേസെടുത്തു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നെന്നും ിതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് പറഞ്ഞു.

ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനം പെണ്‍കുട്ടിയുടെ വീടിന് 20 കിലോമീറ്റര്‍ അകലെ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കാല്‍നടയായി സഞ്ചരിച്ചാണ് അദ്ദേഹം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടത്.

 

 

Latest