National
ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബി ജെ പിയില്‍

ന്യൂഡല്‍ഹി | ദേശീയ ഷൂട്ടിംഗ് താരവും മുന്‍ കേന്ദ്ര മന്ത്രി ദിഗ് വിജയ് സിംഗിന്റെ മകളുമായ ശ്രേയസി സിംഗ് ബി ജെ പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തു വച്ചായിരുന്നു പാര്‍ട്ടി പ്രവേശം. പാര്‍ട്ടി നേതാവ് ഭൂപേന്ദ്ര യാദവ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ബിഹാറിലെ അമര്‍പുരിലോ (ബങ്ക), ജംയുയിലോ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ശ്രേയസി മത്സരിച്ചേക്കും. ലോക് ജന്‍ശക്തി പാര്‍ട്ടി (എല്‍ ജെ പി) ദേശീയ അധ്യക്ഷന്‍ ചിരാഗ് പസ്വാനാണ് ജംയുയി മണ്ഡലത്തെ നിലവില്‍ പ്രതിനിധീകരിക്കുന്നത്.
ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് ശ്രേയസി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്. ദേശീയ റൈഫിള്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു ശ്രേയസിയുടെ പിതാവ് ദിഗ്‌വിജയ് സിംഗ്.
---- facebook comment plugin here -----