Covid19
പത്തനംതിട്ടയിൽ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,000 കടന്നു


ഇതടക്കം 20,320 പേര്‍ നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 315 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 271 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് 590 സാമ്പിളുകള്‍ ശേഖരിച്ചു. 1256 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.78 ശതമാനമാണ്. ഇതിനിടയില്‍ ഇന്ന് കൊവിഡ് 19 ബാധിതരായ രണ്ട് പേരുടെ മരണം കൂടി റിപോര്‍ട്ട് ചെയ്തു. ഇതോടെ ജില്ലയില്‍ കൊവിഡ്19 മൂലമുളള മരണനിരക്ക് 0.61 ശതമാനമായി ഉയര്‍ന്നു.
---- facebook comment plugin here -----