മുഹമ്മദ് മുഹസിൻ എം എൽ എക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: October 4, 2020 4:30 pm | Last updated: October 4, 2020 at 4:31 pm
പട്ടാമ്പി | പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന് കൊവിഡ്. ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിലാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. തന്റെ ഫേസ്ബുക്കിലൂടെ മുഹമ്മദ് മുഹസിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ  പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിക്കും: പ്രധാനമന്ത്രി