Connect with us

Ongoing News

ദുബൈ യാത്ര; നിബന്ധനയിൽ കൂടുതൽ ഇളവുകൾ

Published

|

Last Updated

ദുബൈ | ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രികർക്കുള്ള മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ. ദുബൈ ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയാണ് സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ചയില്ലാതെ യാത്രക്കാർക്ക് ആശ്വാസമാകുന്ന പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത്.
ദുബൈയിലേക്ക് വരികയും ഇവിടെ നിന്ന് പോകുകയും ചെയ്യുന്ന സ്വദേശികൾ, താമസ വിസക്കാർ, ടൂറിസ്റ്റ്, ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്ക് ഗുണകരമാകുന്നതാണ് ദുരന്തനിവാരണ സുപ്രീം കമ്മിറ്റി മേധാവി ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ച പുതിയ തീരുമാനങ്ങൾ.
വിദേശത്തുള്ള യു എ ഇ സ്വദേശികൾക്ക് ആ രാജ്യം ആവശ്യപ്പെടുന്നില്ലെങ്കിൽ ദുബൈയിലേക്ക് തിരിച്ചുവരാൻ പി സി ആർ പരിശോധന ഇനി വേണ്ട. എന്നാൽ, ദുബൈയിലെത്തിയാൽ പി സി ആർ പരിശോധന നിർബന്ധമാണ്.

ചില രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്ക് വരുന്ന ട്രാൻസിറ്റ് യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് പി സി ആർ പരിശോധന നടത്തണം. ട്രാൻസിറ്റ് യാത്രക്കാർ വരുന്ന രാജ്യം നിഷ്‌കർഷിക്കുകയാണെങ്കിൽ പുറപ്പെടുന്നതിന് മുന്പും പി സി ആർ പരിശോധന നടത്തേണ്ടതാണ്. സ്വദേശികൾ, താമസ വിസക്കാർ, വിനോദ സഞ്ചാരികൾ എന്നിവർ ദുബൈയിൽ നിന്ന് പുറപ്പെടുമ്പോൾ, അവർ പോകുന്ന രാജ്യം ആവശ്യപ്പെട്ടാൽ മാത്രം കൊവിഡ് സർടിഫിക്കറ്റ് കൈയിൽ കരുതുക.
പ്രാദേശിക, ഗൾഫ്, രാജ്യാന്തര സ്ഥിതിവിശേഷങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ദുരന്ത നിവാരണ കമ്മിറ്റി പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കി. കൊവിഡ് മുന്നണിപ്പോരാളികളായ ദുബൈ ഹെൽത് അതോറിറ്റിയുടെ അഭ്യർഥന പ്രകാരമാണ് പുതിയ തീരുമാനങ്ങൾ. യാത്രക്കാരുടെ ആരോഗ്യ സുരക്ഷക്കാണ് ഏറ്റവും പ്രാധാന്യമെന്നും വ്യക്തമാക്കി.