Connect with us

Ongoing News

രാജസ്ഥാനെതിരെ ബെംഗളൂരുവിന് എട്ട് വിക്കറ്റ് ജയം

Published

|

Last Updated

ദുബൈ | സഞ്ജുവും സ്മിത്തും ബട്ട്‌ലറും നിരാശപ്പെടുത്തിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മലയാളി താരം ദേവദത്ത് പടിക്കലിൻറെയും ക്യാപ്റ്റൻ വിരാട് കോലിയുടെയും നേതൃത്വത്തിൽ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് എട്ട് വിക്കറ്റിൻറെ വിജയം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 സ്‌കോര്‍ ചെയ്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 19.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്ത് വിജയിച്ചു.

 

ദേവദത്ത് പടിക്കലും കോലിയും അർധ സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് 99 റൺസ് നേടി.

ബട്ട്ലര്‍ 22 റണ്‍സ് നേടിയപ്പോള്‍ സ്മിത്തിന് അഞ്ച് റണ്‍സെ നേടാനായുള്ളൂ. നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച് സഞ്ജു തുടങ്ങിയെങ്കിലും ചഹലിന്റെ മുന്നില്‍ വീണു. 4 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. പിന്നീട് വന്ന ഉത്തപ്പ (17) വീണ്ടും പരാജയപ്പെട്ടു. എന്നാല്‍ ലോമോറും അവസാനത്തില്‍ തിവാട്ടിയയും പരാഗും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോര്‍ 150 കടത്തുകയായിരുന്നു.

ലോമോര്‍ 47 റണ്‍സ് നേടി. തിവാട്ടിയ 12 പന്തില്‍ 24ഉം പരാഗ് 18 പന്തില്‍ 16 റണ്‍സും നേടി. ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്നും ഇസ്രു ഉദാന രണ്ടും വിക്കറ്റ് വീഴ്ത്തി.

 

 

Latest