Connect with us

International

കൊവിഡ്: ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

വാഷിംഗ്ടണ്‍  | കൊവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം മെരിലന്‍ഡിലുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററിലെ ഓഫീസില്‍ ഇരുന്നാണ് ട്രംപ് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്നത്.

74 കാരനായ പ്രസിഡന്റ് പരീക്ഷാണത്മകമായ ആന്റിബോഡി ചികിത്സയ്ക്കു വിധേയനായിരുന്നു. ഇതിനു ശേഷം കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെലാനിയ ഔദ്യോഗിക വസതിയില്‍ തന്നെ തുടരുകയാണ്.

Latest