Connect with us

Kerala

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ മാസം 30 വരെയാണ് നിയന്ത്രണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ സിആര്‍പിസി 144 അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി.

ആളുകള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികള്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങി അടിയന്തര ആവശ്യങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്ന കാര്യം സ്ഥിതിഗതികള്‍ വിലയിരുത്തി അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

---- facebook comment plugin here -----

Latest