Connect with us

Kerala

പത്തനംതിട്ടയില്‍ ഐസ് ഫാക്ടറിയില്‍ അമോണിയം ചോര്‍ച്ച

Published

|

Last Updated

പത്തനംതിട്ട| കുമ്പഴയിലെ ഐസ് ആന്‍ഡ് കോള്‍ഡ് സ്റ്റോറേജ് ഫാക്ടറിയില്‍ അമോണിയം ചോര്‍ച്ച. ഇന്ന് വൈകീട്ട് മുന്നോടെയായിരുന്നു സംഭവം. അമോണിയം ചോര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ ശീതീകരണ വാതക വാല്‍വിലുണ്ടായ തകരാര്‍ മൂലം വാതക ചോര്‍ച്ചയുണ്ടാവുകയും അത് അടയ്ക്കാന്‍ ശ്രമിച്ച ജീവനക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ഫയര്‍ഫോഴ്സെത്തി വെള്ളം ഉപയോഗിച്ച് വാതകം നേര്‍പ്പിക്കുകയും ചോര്‍ച്ച നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ചക്കാലയില്‍ മുണ്ടകത്തില്‍ വര്‍ഗീസ് സി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.

---- facebook comment plugin here -----

Latest