Kerala
കോണ്‍ഗ്രസും ബിജെപിയും കളവ് ആവര്‍ത്തിച്ചു പറഞ്ഞ് സത്യമാക്കാന്‍ ശ്രമം നടത്തുന്നു: മാത്യു ടി തോമസ്

പത്തനംതിട്ട | കളവ് ആവര്‍ത്തിച്ചു പറഞ്ഞ് സത്യമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമം നടത്തുകയാണെന്ന് ജനാതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ പ്രതിസന്ധികളില്‍ ജനങ്ങളോടൊപ്പം എന്നും നിന്നിട്ടുള്ളത് എല്‍ഡിഎഫാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍, പിണറായി വിജയന്റേതല്ലായിരുന്നു ഭരണമെങ്കില്‍ കേരളത്തില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ജനങ്ങള്‍ ആശങ്കപ്പെടുകയാണെന്നും മാത്യു ടി തോമസ് അഭിപ്രായപ്പെട്ടു.
---- facebook comment plugin here -----