മഹീന്ദ്ര ഥാറിന്റെ ലേലത്തുക 1.11 കോടി കടന്നു!; വിജയിയെ ഗാന്ധി ജയന്തി ദിനത്തില്‍ അറിയാം

Posted on: September 29, 2020 7:16 pm | Last updated: September 29, 2020 at 7:16 pm

ന്യൂഡല്‍ഹി | ലേലത്തിന് വെച്ച മഹീന്ദ്ര ഥാര്‍ #1ന്റെ വില 1.11 കോടി രൂപയായി. ലേലത്തിന്റെ അവസാന ദിവസമായ ഇന്ന് രാവിലെയായിരുന്നു ഒരു കോടി കടന്നത്. ലേലത്തിലെ വിജയിയെ ഒക്ടോബര്‍ രണ്ടിന് അറിയാം.

ന്യൂഡല്‍ഹിയില്‍ നിന്നുള്ള ആകാശ് മിന്ദയാണ് ഒരു കോടി രൂപക്ക് ലേലം വിളിച്ചത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 1.09 കോടി വരെയായെങ്കിലും മിന്ദ തന്നെയാണ് 1.11 കോടി വിളിച്ചത്. ഒക്ടോബര്‍ രണ്ടിന് തന്നെയാണ് വാഹനത്തിന്റെ വില മഹീന്ദ്ര പ്രഖ്യാപിക്കുക.

ഇതുവരെ 5444 പേരാണ് ഥാറിന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. ലേലത്തിന് വെച്ച ആദ്യ ഥാര്‍ സ്വന്തമാക്കാന്‍ രാജ്യത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലുള്ളവരാണ് ആവേശപൂര്‍വം പങ്കെടുത്തത്. എത്രപേര്‍ ലേലം വിളിച്ചതെന്നത് വ്യക്തമല്ല. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലേലത്തുക മഹീന്ദ്ര നല്‍കുന്നത്.

ALSO READ  ആതര്‍ സീരീസ്1 നവംബറില്‍ ഉപഭോക്താക്കളുടെ കൈകളില്‍