Connect with us

Covid19

രാജ്യത്ത് ദിവസേനയുള്ള കൊവിഡ് കേസുകളും മരണങ്ങളും കുറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവഡ് കേസുകളും മരണങ്ങളും കുറയുന്നതായി ദേശീയ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് . 24 മണിക്കൂറിനിടെ 70589 കേസുകളും 776 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ലക്ഷത്തിന് അടുത്ത് കേസുകളും ആയിരത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ കുറവുകള്‍. രാജ്യത്ത് വലിയ തോതില്‍ കൊവിഡ് വ്യാപനമുണ്ടായിരുന്ന മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ കുറഞ്ഞതാണ് രാജ്യത്തെ മൊത്തം കേസുകള്‍ കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അപകടകരമാം വിധം രോഗം പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

രാജ്യത്ത് ഇതിനകം 61,45,291 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 51,01,397 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ച് കഴിഞ്ഞു. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 80 ശതമാനത്തിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. വൈറസ് മൂലം രാജ്യത്ത് ഇതിനകം 96,318 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 11,921 കേസുകളും 180 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 13,51,153ഉം മരണം 35,751ഉമാണ്. ഇന്നലെ ആന്ധ്രയില്‍ 5487 കേസുകളും 37 മരണങ്ങളുംം തമിഴ്‌നാട്ടില്‍ 5689 കേസുകളും 9383 മരണങ്ങളും കര്‍ണാടകയില്‍ 6892 കേസുകളും 8643 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

Latest