Connect with us

Covid19

കൊവിഡില്‍ പൊലിഞ്ഞത് 1,006,090 ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 മൂലം ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത് പത്ത് ലക്ഷത്തിലേറെ പേര്‍ക്ക്. കൃത്യമായി പറഞ്ഞാല്‍ 1,006,090 പേര്‍ മരണപ്പെട്ടു. പതിനായിരങ്ങള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ലോകത്ത് ഇതുവരെയായി 33,542,653 പേര്‍ക്കാണ് കൊാവിഡ് ബാധിച്ചത്. ഇതില്‍ 24,871,789 പേര്‍ രോഗമുക്തി കൈവരിച്ചു. 24 മണിക്കൂറിനിടയില്‍ 229,486 പേര്‍ രോഗബാധിതരാകുകയും 3,798 മരണവുമാണുണ്ടായത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, മെക്‌സിക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളില്‍ ആദ്യ പത്തിലുള്ളത്.

അമേരിക്കയില്‍ 7,361,387, ഇന്ത്യയില്‍ 6,143,019, ബ്രസീലില്‍ 4,748,327 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ യഥാക്രമം അമേരിക്ക-209,777, ഇന്ത്യ-96,351, ബ്രസീല്‍-142,161 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Latest