Connect with us

International

ബൈഡന് മയക്ക് മരുന്ന് പരിശോധന നടത്തണമെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാക്കുകൊണ്ട് ഏറ്റുമുട്ടി ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ അമേരിക്കന്‍ പൗരന്‍മാരേയും പോലെ ട്രംപിന്റെ നടപടികള്‍ തന്നേയും അത്ഭുതപ്പെടുത്തുന്നുവെന്ന് ബൈഡന്‍ തിരിച്ചടിച്ചു. ട്വിറ്ററിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.
വ്യായാഴ്ച നടക്കുന്ന അടുത്ത സംവാദനത്തിന് മുമ്പ് ബൈഡന് മയക്ക് മരുന്ന് പരിശോധന നടത്തണമെന്നാണ് ട്രംപിന്റെ ആവശ്യം. ബൈഡന്റെ സംവാദങ്ങളിലെ പെരുമാറ്റങ്ങളില്‍ സ്ഥിരതക്കുറവുണ്ട്. പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇതിനാലാണ് താന്‍ ഇക്കതാര്യം ആവശ്യപ്പെടുന്നതെന്നും ട്രംപ് പരിഹാസത്തോടെ വിശദീകരിച്ചു.

എന്നാല്‍ ട്രംപ് നിലവില്‍ സ്വീകരിക്കുന്ന നടപടികള്‍ മറ്റേവരെയും പോലെ തന്നെയും അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ ബൈഡന്‍ രാജ്യം ഏറ്റവും മോശം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ആരോഗ്യ പരിരക്ഷ ഉള്‍പ്പെടെ ഇല്ലാതാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ആയിരങ്ങള്‍ മരിച്ച് വീഴുമ്പോള്‍ ട്രംപ് സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു.
ട്രംപില്‍ നിന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ട് . അതിനെയെല്ലാം ട്രംപിന്റെ തിരഞ്ഞെടുപ്പ് കുതന്ത്രങ്ങള്‍ ആയി മാതച്രമേ പരിഗണിക്കുന്നുള്ളുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Latest