Connect with us

National

മയക്കുമരുന്ന് കേസ്: നടിമാരുടെ മൊബൈല്‍ ഫോണുകള്‍ എന്‍ സി ബി വിദഗ്ധ പരിശോധനക്ക് വിധേയമാക്കും

Published

|

Last Updated

മുംബൈ | ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടിമാരുടെ മൊബൈല്‍ ഫോണുകള്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. നടിമാരായ ദീപിക പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍,രാകുല്‍ പ്രീത് സിംഗ് എന്നിവരുടെ ഫോണുകളാണ് പരിശോധിക്കുക. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന.

സുശാന്തിന്റെ മുന്‍ ടാലന്റ് മാനേജരായ ജയ സാഹ, ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മ പ്രകാശ് എന്നിവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപികക്കും ശ്രദ്ധക്കും ചോദ്യം ചെയ്യലിനായി സമന്‍സ് അയച്ചിരുന്നത്.
മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടി റിയാ ചക്രവര്‍ത്തിയുടെ വാട്സാപ്പ് ചാറ്റില്‍ നിന്നുള്ള സൂചനകള്‍ പ്രകാരമാണ് സുശാന്തിന്റെ സുഹൃത്തായിരുന്ന സാറാ അലിഖാനെയും നടി രാകുല്‍ പ്രീത് സിംഗിനെയും എന്‍ സി ബി ചോദ്യം ചെയ്തത്.

സംവിധായകന്‍ കരണ്‍ ജോഹറിന്റെ നിര്‍മാണസ്ഥാപനമായ ധര്‍മ പ്രൊഡക്ഷന്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്ഷിതിജ് രവി പ്രസാദിനെയും കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ധര്‍മ പ്രൊഡക്ഷന്‍സില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനുഭവ് ചോപ്രയെ എന്‍ സി ബി ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു.

Latest