Connect with us

National

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് (82) അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്‌പെയി മന്ത്രിസഭയില്‍ വിദേശ, പ്രതിരോധ, ധനകാര്യ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭയിലും നാലു തവണ ലോക്‌സഭയിലും അംഗമായിരുന്നു.

രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ജസോൾ ഗ്രാമത്തിൽ‍ 1938 ജനുവരി 3-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. പഠിക്കാൻ സമർത്ഥനായിരുന്ന അദ്ദേഹം ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. 1960കളിൽ കരസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തിൽ കടന്നത്.

1996-ലെ അടൽ ബിഹാരി വാജ്പെയിയുടെ നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 2000-01 കാലയളവിൽ തെഹൽക വിവാദം മൂലം രാജിവെച്ച ജോർജ് ഫെർണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചു. 2002-ൽ വീണ്ടും ധനകാര്യ മന്ത്രിയായി.

ഭാര്യ ശിതൾകുമാരി. രണ്ട് പുത്രന്മാരുണ്ട്.