സൻആയിലെ ഹൂത്തി വ്യോമ പ്രതിരോധ കേന്ദ്രത്തിന് നേരെ സഖ്യസേന ആക്രമണം നടത്തി

Posted on: September 26, 2020 10:19 pm | Last updated: September 26, 2020 at 10:21 pm

സൻആ | യമൻ തലസ്ഥാനമായ സൻആയിലെ  ഹൂത്തി വ്യോമ പ്രതിരോധ കേന്ദ്രത്തിന് നേരെ സഖ്യ സേന ആക്രമണം നടത്തിയതായി  അറബ് സഖ്യം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ് സഊദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തികൾ വ്യോമാക്രമണം നടത്തിയതിന്റെ തിരിച്ചടിയായാണ് ആക്രമണം. ആക്രമണത്തിൽ കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ സൻആയുടെ  കിഴക്ക് പ്രവിശ്യയായ സവാനിലെ മിലിട്ടറി എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സഖ്യസേന നടത്തിയ  റെയ്ഡുകൾ നടത്തിയിരുന്നു.

സിവിലിയന്മാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടുമെന്നും  ജോയിന്റ് ഫോഴ്‌സ് കമാൻഡർ പറഞ്ഞു.

ALSO READ  സഊദിയില്‍ മൃഗവേട്ട നടത്തിയ 14 പേരെ പിടികൂടി